El Angel
February 05, 2019🔻ചെറുപ്പം മുതലേ മോഷണമായിരുന്നു അവനെ ലഹരി പിടിപ്പിച്ചിരുന്നത്. ബാക്കിയുള്ള സമയങ്ങളേക്കാൾ നിർഭയത്തോടെ അവൻ കാണപ്പെട്ടത് മോഷണസമയത്താണ്. ചെറിയ വീടുകളിലും കടകളിലും മാത്രം മോഷണം നടത്തിയിരുന്ന കാർലോസ് പിന്നീട് വലിയ ദൗത്യത്തിലേക്ക് എത്തുകയാണ്. അവിടെ വെച്ചാണ് അവന് തന്റെ ആദ്യ കൊലപാതകം ചെയ്യേണ്ടി വന്നത്. എന്നാൽ ഇത്തവണ മോഷണത്തേക്കാൾ അവനിൽ കൗതുകം നിറച്ചത് ആ മരണമാണ്. തുടർന്ന് അവിടെ ഉടലെടുത്തതോ അർജന്റീനയിലെ തന്നെ ഏറ്റവും വലിയ സീരിയൽ കില്ലറും.
Year : 2018
Run Time : 1h 58min
🔻കഥ പറഞ്ഞത് കാടുകയറിപ്പോയെന്ന് തോന്നുന്നുണ്ടെങ്കിൽ പേടിക്കണ്ട. ഇതുക്കും മേലെ പല കാര്യങ്ങളുമാണ് ചിത്രം കരുതിവെച്ചിരിക്കുന്നത്. ഒരു ട്രൂ സ്റ്റോറി ആയതുകൊണ്ട് തന്നെ പല കൂട്ടിച്ചേർക്കലുകളും ഉണ്ടെങ്കിലും അതിൽ എരിവും പുളിയും പ്രേക്ഷകന്റെ അഭിരുചിക്ക് പാകത്തിന് കലർത്തിയിരിക്കുന്നത് കിടിലനൊരു സിനിമാറ്റിക്ക് ആസ്വാദനത്തിനാണ് വഴിവെക്കുന്നത്. രണ്ട് മണിക്കൂറിനടുത്ത് മാത്രം ദൈർഖ്യമുള്ള ചിത്രം നല്ലൊരു അനുഭവം തന്നെയാണ് നൽകുക.
🔻മോഷണമുതലുകൾ കൈകാര്യം ചെയ്യുന്ന രീതിയൊക്കെ കാണിച്ചിരിക്കുന്നത് വളരെ ഭംഗിയായിട്ടാണ്. മറ്റുള്ളവർ കണ്ടാലും യാതൊരു കൂസലുമില്ലെന്ന തരത്തിലുള്ള കാർലോസിന്റെ ഡയലോഗുകൾ കേൾക്കാൻ നല്ല രസകരമായിരുന്നു. ഒപ്പം അവന്റെ ജീവിതസാഹചര്യങ്ങൾ കാട്ടിയ വിധവും വളരെ താൽപര്യം ജനിപ്പിക്കുന്ന രീതിയിൽ തന്നെ.പണത്തേക്കാളേറെ മോഷണം എന്ന പ്രക്രിയ ആസ്വദിക്കുന്ന കാർലോസിന്റെ കഥാപാത്ര വികസനം കയ്യടി അർഹിക്കുന്നുണ്ട്.
🔻കാർലോസായി ലോറൻസോയുടെ കിക്കിടിലൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സ്‌ക്രീൻ പ്രസൻസ് അപാരം തന്നെ. തന്റെ ചിരികൊണ്ട് പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോറൻസോക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിനോളം തിളങ്ങാൻ സാധിക്കുന്ന റോൾ മറ്റാർക്കും ഇല്ലെങ്കിലും എല്ലാവരും ഭംഗിയാക്കിയിട്ടുണ്ട് തങ്ങളുടെ വേഷങ്ങൾ.
🔻അതിശയിപ്പിക്കുന്ന മികവ് പുലർത്തുന്ന ടെക്നിക്കൽ വശങ്ങൾ ആസ്വാദനത്തെ വളരേയേറെ ഉയർത്തുന്നുണ്ട്.കിടിലൻ വിഷ്വൽസും പശ്ചാത്തലസംഗീതവും പല രംഗങ്ങൾക്കും സന്ദർഭങ്ങൾക്കും വേഗതയേകുന്നുണ്ട്. 1970കളെ വിശ്വസനീയമാം വിധം അവതരിപ്പിക്കുന്നുണ്ട് ചിത്രം.
🔻FINAL VERDICT🔻
അർജന്റീനയുടെ ഓസ്കകാർ എൻട്രി ആയിരുന്ന ചിത്രം ഒരു യഥാർത്ഥ ജീവിതമാണ് അവതരിപ്പിക്കുന്നത്. അർജന്റീനയിലെ ഏറ്റവും വലിയ സീരിയൽ കില്ലറും മോഷ്ടാവുമായ കാർലോസിന്റെ ജീവിതം. കാണാൻ മടിക്കേണ്ട. ഒരു കിടിലൻ അനുഭവം തന്നെയാവും ചിത്രം സമ്മാനിക്കുക.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments