Reign Of The Superman
February 05, 2019🔻Doomsdayൽ സൂപ്പർമാന്റെ മരണത്തിന് ശേഷം നാട് മുഴുവൻ ആശങ്കയിലായിരുന്നു. തങ്ങൾക്ക് ഒരു സംരക്ഷകനെയും ജസ്റ്റിസ് ലീഗിന് ഒരു നേതാവിനെയും നഷ്ടപ്പെട്ട വിഷമം. അതിനിടയിലാണ് അവിടേക്ക് പുതിയ കുറച്ചുപേർ പുതിയ സംരക്ഷകരെന്ന റോൾ ഏറ്റെടുത്തത്. അവർ അവരെത്തന്നെ വിളിച്ചത് സൂപ്പർമാൻ എന്നാണ്. തുടർന്ന് പല കാര്യങ്ങളും പരിധിക്കപ്പുറം പോവുന്നു.
Year : 2019
Run TIme : 1h 27min
🔻DCയുടെ പതിവ് സ്വഭാവം പോലെ തന്നെ സീരിയസ് മോഡിൽ തന്നെ കഥ പറയുന്ന ചിത്രം മോശമല്ലാത്ത ഒരു അനിമേഷൻ ചിത്രം തന്നെയാണ്. മുൻ ചിത്രത്തിന്റെ തുടർച്ചയായി കഥ പറയുന്ന ചിത്രം നമ്മൾ ഊഹിക്കുന്ന വഴികളിലൊക്കെയാണ് സഞ്ചരിക്കുന്നതെങ്കിലും ചില സർപ്രൈസുകൾ നന്നായിരുന്നു. കൂടെ ആക്ഷൻ രംഗങ്ങളും മികച്ചത് തന്നെ. പലയിടത്തും ഗംഭീരമായി തോന്നിയ BGMഉം ആവേശം നൽകുന്നുണ്ട്.
🔻FINAL VERDICT🔻
ആനിമേഷൻ സിനിമാപ്രേമികൾക്കും DC യൂണിവേഴ്‌സ് ആരാധകർക്കും ഒരുപോലെ കണ്ടിരിക്കാവുന്ന ചിത്രമാണ് ROS. പതിവ് പോലെ ഗൗരവകരമായി തന്നെയാണ് ഇത്തവണയും കഥയുടെ പോക്ക്. ചുരുക്കത്തിൽ തൃപ്തി തന്നെ ഫലം.
AB RATES ★★★☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments