Still
February 16, 2019🔻ഒരു സിനിമ ടെലെഗ്രാമിൽ അപ്ലോഡ് ചെയ്യുമ്പോൾ അതിന്റെ IMDB റേറ്റിങ്ങും ചില ചാനലുകളിൽ ഷെയർ ചെയ്യാറുണ്ട്. ആ റേറ്റിങ്ങ് കണ്ട് കഥയോ ജേണറോ പോലും നോക്കാതെ ഡൗൺലോഡ് ചെയ്യാൻ ഇടുകയാണ് പതിവ്. എന്നാൽ പിന്നീട് പലതും റേറ്റിംഗ് കുത്തനെ ഇടിഞ്ഞ കാഴ്ചകളും കാണേണ്ടി വന്നിട്ടുണ്ട്. ഈ സിനിമയുടെ കാര്യവും അങ്ങനെ തന്നെയായിരുന്നു. എന്നാൽ ലഭിച്ചതോ ഒരു ഗംഭീര അനുഭവവും.
Year : 2018
Run Time : 1h 36min
🔻കഴിഞ്ഞ വർഷം കണ്ട സിനിമകളിൽ തീയേറ്ററിൽ കാണാൻ സാധിക്കാത്തതിൽ വിഷമം തോന്നിയത് Tumbbadന്റെ കാര്യത്തിലായിരുന്നു. ഒരു നാടോടിക്കഥയെ ഗംഭീരമായ അവതരണത്തിലൂടെ വളരെ മികച്ച ഒരു എക്സ്പീരിയൻസ് ആക്കി മാറ്റാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിരുന്നു. ഈ സിനിമ കണ്ടുകഴിഞ്ഞപ്പോഴും അതെ വിഷമം തന്നെയായിരുന്നു മനസ്സിൽ.
🔻കുന്നുകയറുമ്പോൾ വഴിതെറ്റി വരുന്ന പലരും എത്തിപ്പെടുക വനത്തിലെ ആ ഒറ്റപ്പെട്ട വീട്ടിലേക്കായിരുന്നു. വിശ്രമിക്കാൻ ഒരിടം തേടി വരുന്നവരെ ആഡം ഇപ്പോഴും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു പതിവ്. ഇതെല്ലം നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ എല്ലക്ക് സാധിച്ചിരുന്നുള്ളൂ. ആയിടക്കാണ് ലില്ലി വഴിതെറ്റി അവരിലേക്ക് വരുന്നത്.
🔻ആഡം എന്ന കഥാപാത്രത്തിന്റെ വിചിത്രമായ സ്വഭാവമാണ് ആദ്യം ആകാംഷ സൃഷ്ടിച്ചത്. എല്ലയല്ലാതെ മറ്റാരെയും അടുപ്പിക്കാത്ത, ഒറ്റപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന ഒരുവൻ. എന്താവും അങ്ങനെയെന്ന് പല തവണ ചിന്തിക്കുമ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി അത് നിലനിന്നു. പതിഞ്ഞ താളത്തിലാണ് കഥയുടെ സഞ്ചാരമെങ്കിൽ കൂടി പിന്നീട് ആവിഷ്കാരതന്ത്രം കണക്കെ സംശയങ്ങൾ ഒന്നൊന്നായി മനസ്സിനെ വേട്ടയാടാൻ തുടങ്ങിയിടത്ത് മറ്റൊരു തലത്തിലേക്ക് കടക്കുന്നു ചിത്രം.
🔻ഒന്നര മണിക്കൂറിൽ എല്ലാം പറഞ്ഞ് തീർക്കാനുള്ള വ്യഗ്രത ചിലയിടങ്ങളിൽ പ്രകടമായതൊഴിച്ചാൽ മിസ്റ്ററി കെട്ടിപ്പടുക്കുന്നതിൽ വളരെയേറെ ഇഷ്ടപ്പെട്ട ചിത്രമായി മാറുന്നു Still. വനത്തിന്റെ വന്യതയും വശ്യതയും ഒരുപോലെ സംയോജിപ്പിച്ച് കൊണ്ടുപോയി കഥയുമായി ഇഴുകിച്ചേർത്ത വിധം നന്നേ ബോധിച്ചു. ഒടുവിൽ ഓരോ ഡയലോഗുകൾക്ക് പോലും അതിന്റെതായ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയ നിമിഷം ഒരു ഞെട്ടൽ സമ്മാനിക്കുന്നു ചിത്രം. സത്യത്തിൽ ഈയടുത്ത് ഇങ്ങനെയൊരു സിനിമ അനുഭവം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.
🔻ഇതിൽ കഥാപാത്രങ്ങളുടെ പ്രകടനങ്ങളല്ല, ഛായാഗ്രഹണമാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഘടകം. അതിഗംഭീരമായി പകർത്തിയെടുത്ത വിഷ്വലുകൾ കാണികളിൽ മിസ്റ്ററി പകർന്ന് കൊടുക്കുന്ന വിധം അഭിനന്ദിക്കാതെ വയ്യ. ഒടുവിൽ ക്ലൈമാക്സ് കൂടി കണ്ടുകഴിയുമ്പോൾ തുടക്കത്തിലേക്ക് കൂടി ചിന്തിക്കാൻ ഒന്ന് പ്രേരിപ്പിക്കുമെന്ന് തീർച്ച.
🔻FINAL VERDICT🔻
ജീവിതത്തിലെ ഒന്നര മണിക്കൂർ ഈ സിനിമക്കായി മാറ്റിവെക്കാൻ തയ്യാറായാൽ ദിവസങ്ങളോളം മനസ്സിനെ വേട്ടയാടുന്ന ഒരനുഭവം നിങ്ങളെ തേടിയെത്തും. മറ്റ് റേറ്റിങ്ങുകളൊന്നും നോക്കണ്ട. കഥ പോലും അറിയണമെന്നില്ല. ചിലപ്പോൾ വിരളമായി ലഭിക്കുന്ന അരനുഭവത്തിന്റെ ഭാഗമായി മാറാൻ നമുക്കും സാധിച്ചേക്കും. തീയേറ്ററിൽ കാണാൻ ആവാത്തതിന്റെ വിഷമം ബാക്കിവെക്കുന്നു ഈ സിനിമ.
AB RATES ★★★½
3 Comments
കണ്ടിരിക്കും 👍👍👍👍👍👍
ReplyDeleteഅത്രക്ക് ഒക്കെ ഉള്ളെതായ് തോന്നിയില്ല
ReplyDeleteSubtitles?
ReplyDelete