Ralph Breaks The Internet

February 18, 2019



🔻സ്ഥിരം ഒരേ റൂട്ടിൽ റേസിങ്ങ് നടത്തിയാൽ ആർക്കാണ് മടുക്കാത്തത്.? ആരാണ് ഒരു പുതുമ ആഗ്രഹിക്കാത്തത്.? ഇത് തന്നെയേ വനലോപ്പിയുടെയും മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അത് ചെന്ന് അവസാനിച്ചതോ Gameboxന്റെ സ്റ്റീയറിങ് നശിപ്പിക്കലിലും.ഇനിയൊരെണ്ണം പുതിയത് വാങ്ങിയാലല്ലാതെ വനലോപ്പിക്കും കൂട്ടർക്കും നിലനിൽപ്പില്ല. അതിന് പറ്റിയ സ്ഥലമോ ഇന്റർനെറ്റും.

Year : 2018
Run Time : 1h 51min

🔻ആദ്യ ഭാഗമിറങ്ങി 6 വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും റാൽഫും കൂട്ടരും തിരിച്ചെത്തുന്നത്. തീയേറ്ററിൽ കാണണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും റിലീസ് ഇല്ലാത്തതിനാൽ അത് മിസ്സായി. എന്നാൽ ഇന്ന് കണ്ടുകഴിഞ്ഞപ്പോഴാണ് മിസ്സായതിന്റെ വില ശരിക്കും മനസ്സിലാക്കിയത്.

🔻ആദ്യം തന്നെ ആ ക്രിയേറ്റിവിറ്റിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. ഇന്റർനെറ്റ് എന്ന ലോകത്തെ ഇതിലും ഗംഭീരമായി കാണിക്കാൻ സാധിക്കുമോ എന്നത് ചോദ്യചിഹ്നമാണ്. ഹ്യൂമർ പരമാവധി ഉൾക്കൊള്ളിച്ച്  കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് നമുക്കായി കരുതി വെച്ചിരിക്കുന്നത്. കൂടെ ഒരുപാട് പ്രിയ കഥാപാത്രങ്ങളും ഒരു കിടുക്കാച്ചി ഗസ്റ്റ് റോളും മനസ്സിന് സന്തോഷം നൽകി. നല്ല മൊമന്റുകളാൽ സമ്പന്നമായ സിനിമ സിമ്പിളായ ഒരു സന്ദേശവും സമ്മാനിക്കുന്നുണ്ട്. ക്ലൈമാക്സ് അടുക്കുമ്പോഴുള്ള ചില രംഗങ്ങൾ ഒഴിച്ചാൽ പൂർണമായി ആസ്വദിച്ച് തന്നെ കാണാൻ സാധിച്ചു ഈ ചിത്രം.

🔻FINAL VERDICT🔻

ഇന്റർനെറ്റിന്റെ മായാലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളിൽ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രം ഒരിക്കലും നിരാശ നൽകില്ല. രാൾഫും വനലോപ്പിയും വീണ്ടും തൃപ്തികരമായ ഒരനുഭവം കരുതിവെച്ചിരിക്കുന്നു തങ്ങളുടെ രണ്ടാം വരവിൽ. തീർച്ചയായും ആനിമേഷൻ പ്രേമികളുടെ പ്രതീക്ഷകൾ കാക്കാൻ ഡിസ്‌നിക്കായിട്ടുണ്ട്.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments