No Postage Necessary

February 27, 2019



🔻ഹാക്കിങ്ങ് നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ച സാം തിരിച്ചുവന്നപ്പോൾ അല്ലറ ചില്ലറ ജോലിയൊക്കെ ചെയ്ത് ജീവിച്ച് പോരുകയാണ്. ഇതിനിടയിൽ കത്ത് മോഷ്ടിക്കുന്ന ഒരു ഹോബി കൂടി ഇതിയാനുണ്ട്. അതിൽ നിന്ന് അൽപ്പം വരുമാനവുമുണ്ട്. ആയിടക്കാണ് ഒരു കത്ത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. കത്തിനോട് തോന്നിയത് പോലെ തന്നെ അത് എഴുതിയ ആളോടും ഒരടുപ്പം സാമിന് തോന്നുന്നു.

Year : 2017
Run Time : 1h 44min

🔻പ്രത്യേകിച്ച് പുതുമകൾ ഒന്നും ഇല്ലാത്ത സിനിമ. ഒരൽപം റൊമാൻസും അൽപ്പം കോമഡിയും അൽപ്പം ത്രിൽ എലമെൻറ്സും കൂട്ടിച്ചേർത്ത് എഴുതിയിരിക്കുന്ന കഥയിൽ നമുക്ക് പ്രവചിക്കാൻ പറ്റാത്തതായി യാതൊന്നും ഇല്ല. പക്ഷെ ബോറടിപ്പിക്കുന്നില്ല എന്നതാണ് ഹൈലൈറ്റ്. ചില വൺ ലൈനറുകൾ രസകരമായി മാറുന്നുണ്ട്.
.
🔻ആദ്യമായി കത്ത് വായിക്കുന്ന രംഗം മനോഹരമായിരുന്നു. അതുപോലെ ചിലത് പിന്നീട് പ്രതീക്ഷിച്ചെങ്കിലും അത്തരത്തിൽ യാതൊന്നും ലഭിച്ചില്ലെന്നതാണ് നിരാശ നൽകിയ സംഗതി. റൊമാന്റിക് ഫീലിലേക്ക് ലയിച്ച് വരുമ്പോഴേക്കും ത്രില്ലർ ട്രാക്കിലേക്ക് വഴുതി മാറുമ്പോൾ ആ അനുഭൂതി നഷ്ടപ്പെടും. അതാണ് ഏറ്റവും വലിയ പോരായ്മ. എങ്കിലും ആകെ മൊത്തത്തിൽ നിരാശ തന്നില്ല ചിത്രം.

🔻FINAL VERDICT🔻

സമയം കളയാനായി കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് മൂവി. ആവശ്യത്തിന് കോമിക് അപ്രോച്ചും റൊമാൻസുമൊക്കെയായി തൃപ്തി തരുന്നു ചിത്രം.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments