Take The Ball, Pass The Ball
February 20, 2019ജീവിതത്തിൽ 3 ടീമുകളോടാണ് കടുത്ത ആരാധന തോന്നിയിട്ടുള്ളത്. ഓസ്‌ട്രേലിയ, അർജന്റീന, പിന്നെ ബാഴ്‌സലോണ. ഫുടബോളിൽ ഈ ടീമുകളെ ഇഷ്ടപ്പെടുന്നതിൽ മെസ്സി തന്നെയാണ് കാരണക്കാരൻ. എന്നാൽ കളി കണ്ടുതുടങ്ങിയപ്പോൾ ആ താരത്തിൽ നിന്ന് മാറി ടീമിനെ തന്നെ ഒരുപാട് ഇഷ്ടപ്പെടാൻ തുടങ്ങി.
Year : 2018
Run Time : 1h 49min
മറ്റേത് കളിയേക്കാളും ഫുട്ബോളിനെ അതിയായി സ്നേഹിക്കാൻ കാരണം അത് തരുന്ന ആവേശമായിരുന്നു. ചെറുപ്പത്തിൽ കുടുംബസമേതം വേൾഡ് കപ്പ് കാണാനിരുന്നതൊക്കെ ഇപ്പോഴും മറക്കാത്ത ഓർമ്മകളാണ്. അതിനിടക്ക് എപ്പോഴാണ് മെസ്സിയും ബാഴ്‍സയുമുമൊക്കെ മനസ്സിൽ ഇടം നേടിയതെന്ന് ഓർമ്മയില്ല. പക്ഷെ പിന്നീട് അവരും ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.
ഡോക്യൂമെന്ററി കൂടുതലായും ഫോക്കസ് ചെയ്യാനുദ്ദേശിക്കുന്നത് ബാഴ്‌സ കോച്ചായി പെപ് ഗാർഡിയോള കളം നിറഞ്ഞിരുന്ന സമയമാണ്. എന്നാൽ അതിനുമുമ്പേ തന്നെ യോഹാൻ ക്രൈഫ് കോച്ചായിരുന്ന സമയത്ത് കൊണ്ടുവന്ന വിപ്ലവം ബാഴ്‌സയെ എങ്ങനെ മുന്നോട്ട് നയിച്ചെന്ന് കാട്ടുന്ന ഒരു സെഗ്മെന്റ് ഉണ്ട്. അവിടെ തുടങ്ങുന്ന രോമാഞ്ചം ഡോക്യൂമെന്ററിയുടെ അവസാനം വരെ നീളുന്നുണ്ട്. ആ സുവർണ്ണ കാലഘട്ടം വിവരിക്കുന്നതാവട്ടെ നമ്മുടെ ഹീറോസും.
“Barca: The making of the Greatest Team in the World” എന്ന പുസ്തകത്തെ ആസ്പദമാക്കി 6 ഭാഗങ്ങളായാണ് ഡോക്യൂമെന്ററി വിഭചിരിക്കുന്നത്. മെസ്സിയെന്ന പ്രതിഭയുടെ അരങ്ങേറ്റവും പെപ് ഗാർഡിയോളയുടെ കീഴിലെ ബാഴ്‌സയുടെ മുന്നേറ്റവും ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ഭാഗങ്ങളിലൂടെ. ഒപ്പം ലോകമറിയപ്പെടുന്ന, അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായി മാറിയ ചരിത്രം രേഖപ്പെടുത്തുകയാണ് ഈ ഡോക്യൂമെന്ററി. ചില നേരങ്ങളിൽ സന്തോഷവും അഭിമാനവും കൊണ്ട് കണ്ണ് നിറഞ്ഞും മറ്റ് ചിലയിടങ്ങളിൽ ആവേശം കൊണ്ട് കയ്യടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും വിധം അനുഭവങ്ങളാൽ ചിട്ടപ്പെടുത്തിയത്.
എറിക് ആബിദാലിന്റെ ക്യാൻസർ രോഗം, 2009, 2011 ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ, ക്ലബിലേക്കുള്ള പെപ് ഗാർഡിയോളയുടെ പ്രവേശനം, La Masiaയിലേക്കുള്ള മെസ്സിയുടെ വരവ് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഡോക്യൂമെന്ററി കൈകാര്യം ചെയ്യുന്നുണ്ട്. ബദ്ധവൈരികളായ റയൽ മാഡ്രിഡുമൊപ്പമുള്ള ചില മാച്ചുകളിലെ കോൺഫ്ലിക്റ്റുകൾ, അതിലെ റിയാക്ഷനുകൾ എല്ലാം തുറന്ന് കാട്ടാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതൊക്കെയും La Masiaയിലെ പിള്ളേരുടെ വായിൽ നിന്ന് തന്നെ കേൾക്കുമ്പോൾ അടിമുടി രോമാഞ്ചം ആവും സമ്മാനിക്കുക.
Messi, Puyol, Xavi, Iniesta, Pep, Pique, Abidal, E'too & others in a single screen. Who will miss That Awesome moment..!!
Goosebumps Goosebumps Goosebumps..!! That's What This Documentary Guarrantees To Every Barca Fans. Like Abidal Said "We Were Much More Than Just Teammates. Barcelona Is Much More Than A Club..!!
ഡോക്യൂമെന്ററി ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments