ഹേയ് ജൂഡ് (2018) - 146 min
February 03, 2018
"Numbers are defined.നമ്പറുകൾ വളരെ സിമ്പിളാണ്.എന്നാൽ ഇമോഷൻസ്,They are too complicated."
🔻Story Line🔻
മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനാണ് ജൂഡ്.Aspergers syndrome എന്ന ന്യുറോളജിക്കൽ ഡിസോർഡർ ജന്മനാ ഉള്ള ചെറുപ്പക്കാരൻ.അതുകൊണ്ട് തന്നെ സോഷ്യലി എങ്ങനെ പെരുമാറണമെന്നോ മറ്റുള്ളവരുമായി ഏത് തരത്തിൽ ഇടപഴകണമെന്നോ അവനറിയില്ല.
സമുദ്രാറിവുകളിൽ ഊളിയിട്ടുറങ്ങുകയും എന്നാൽ വെള്ളത്തിലിറങ്ങാൻ ഭയക്കുകയും ചെയ്യുന്ന ജൂഡ്.സംഖ്യകളുടെ കളികളിൽ ആഗ്രകണ്യനും എന്നാൽ ഇമോഷൻസിന്റെ കളികളിൽ വട്ടം ചുറ്റുകയും ചെയ്യുന്ന ജൂഡ്.ഏറെ പരിമിതമായ അവന്റെ ലോകത്ത് നിന്ന് ജൂഡിന് അച്ഛനും അമ്മയുമോടൊപ്പം ഗോവയിലേക്ക് പോകേണ്ടി വരുന്നു.തുടർന്ന് അവന്റെ ജീവിതത്തിലേക്ക് പുതിയ കുറെ അതിഥികൾ വരുന്നു.തുടർന്ന് പുതിയൊരു യാത്രയുടെ ഭാഗമാകുന്നു ജൂഡും കൂട്ടരും.

🔻Behind Screen🔻
ഒരുപിടി സിനിമകൾ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് ശ്യാമപ്രസാദ്.മലയാളസിനിമയുടെ സ്ഥിരം ഫോർമുലകൾ പൊളിച്ചെഴുതി തന്റേതായ ചേരുവകൾ ചേർത്ത് മെനഞ്ഞെടുത്ത ഒരുപിടി ചിത്രങ്ങൾ.ഒരേ കടലും ആർട്ടിസ്റ്റും ഋതുവും ഇപ്പോഴും പ്രിയപ്പെട്ട സിനിമയായി നിലകൊള്ളുന്നത് അതിന്റെ മേക്കിങ്ങിൽ സംവിധായകൻ തന്റേതായ ഭാഷ്യം കൊണ്ടുവന്നത് കൊണ്ടാണ്.എന്നാൽ ബോക്സ്ഓഫീസിൽ കാര്യമായ ചലനങ്ങളൊന്നും അദ്ദേഹത്തിന് കൊണ്ടുവരാനായിട്ടില്ല.അതുകൊണ്ടാവാം സ്ഥിരം ശൈലികളിൽ നിന്ന് മാറി കൊമേഴ്ഷ്യൽ ചിത്രത്തിന്റെ മേമ്പൊടിയോടെ ഒരു ചിത്രം അദ്ദേഹം ഒരുക്കിയത്.ഹേയ് ജൂഡ് അത്തരത്തിൽ ഒന്നാണ്.
കൊച്ചിയിൽ പുരാവസ്തു വില്പനക്കാരനായ ഡൊമിനിക്കിന്റെയും മറിയയുടെയും പുത്രനായാണ് ജൂഡിന്റെ ജനനം.ചെറുപ്പം മുതൽക്കേ എല്ലാ കാര്യത്തിലും കണിശത പാലിക്കുന്ന, ഒരു ടൈം ടേബിൾ പോലെ ജീവിതത്തെ കൊണ്ടുപോവുന്നു അന്തർമുഖനായ ചെറുപ്പക്കാരൻ.അവന്റെ ലോകം മതാപാതാക്കളിലും അനിയത്തിയിലും ഒതുങ്ങുന്നു.പേരിന് പോലും ഒരു കൂട്ടില്ല.കാശിന്റെ കാര്യത്തിൽ ആർത്തിയും പിശുക്കും കാണിക്കുന്ന ഡൊമിനിക്കും മകന് വേണ്ടി പ്രാർത്ഥനയോടെ ഇരിക്കുന്ന മരിയയും തന്റെ ഏത് കാര്യത്തെയും കളിയാക്കളോടെ നേരിടുന്ന അനിയത്തിയിലും പരിമിതമാക്കപ്പെട്ടിരുന്നു അവന്റെ ലോകം.എന്നാൽ അവരാരും അവനെ മനസ്സിലാക്കിയിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു അത്യാവശ്യ കാര്യത്തിനായി ഡൊമിനിക്കിന് ഗോവക്ക് പോവേണ്ടി വരുന്നു.കൂടെ മരിയയെയും ജൂഡിനെയും കൂട്ടുന്നു.അവിടെ വെച്ചാണ് അവന്റെ ജീവിതത്തിലേക്ക് സെബാസ്റ്റ്യനും ക്രിസ്റ്റലും കടന്നുവരുന്നത്.അതോടെ അവന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു.
വളരെ ലളിതമായ ഒരു കഥയും അതിന്റെ മനോഹരമായ ആവിഷ്കാരവുമാണ് ഹേയ് ജൂഡ്.വളരെ കുറച്ച് കഥാപാത്രങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് ഭംഗിയായി മെനഞ്ഞെടുത്തിരിക്കുന്ന തിരക്കഥ.നിർമൽ സഹദേവും ജോർജ് കണ്ണാട്ടും വളരെ ഹൃദ്യവും അതിലേറെ സുന്ദരവുമായ ഒരു ലോകമാണ് നമുക്ക് മുന്നിൽ തുറന്ന് കാണിച്ചിരിക്കുന്നത്.ഒരുപാട് നർമ്മമുഹൂർത്തങ്ങളും ഒരിത്തിരി സങ്കടങ്ങളും സമ്മാനിച്ച് മുന്നേറുന്ന ചിത്രം ഒരു താളത്തിൽ ഒരേ വേഗതയിൽ മുഴുനീളം സഞ്ചരിക്കുന്നു.അനാവശ്യമെന്ന് പറയാൻ സീനുകളൊന്നും ഉണ്ടായിരുന്നില്ല.അതുപോലെ തന്നെ കഥാപാത്രങ്ങളും.രണ്ട് സീനിൽ മാത്രം വന്ന അജു വർഗീസിന്റെ കഥാപാത്രം പോലും നായകന്റെ ഒരു സ്വഭാവ സവിശേഷത കാണികളിലേക്ക് എത്തിക്കാൻ വളരെ സഹായകമായതാണ്.
കൃത്യമായ ഇടവേളകളിൽ ഉൾകൊള്ളിച്ച പാട്ടുകളും നർമ്മങ്ങളും ഏറെ രസിപ്പിക്കുന്നതായിരുന്നു.അതുപോലെ തന്നെയാണ് ചില ഡയലോഗുകളും.ചിലതൊക്കെ ചിന്തിക്കാൻ വക നൽകുന്നുമുണ്ട്.കേന്ദ്രകഥാപാത്രത്തെ പ്രേക്ഷകനോട് അടുപ്പിക്കാനും സ്വഭാവം പൂർണ്ണമായും മനസ്സിലാക്കുവാനും ഡയലോഗുകൾ സഹായിക്കുന്നുണ്ട്.അങ്ങനെ പല കഥാപാത്രങ്ങളിലൂടെ ഒരാളെ മനസ്സിലാക്കുന്നതിനൊപ്പം അവരുടെ മാനസികാവസ്ഥകളും നമ്മിൽ പതിക്കുന്നുണ്ട് സംവിധായകൻ.ഡൊമിനിക്കിന്റെയും മറിയയുടെയും ഒരു രംഗം ഏറെ മനസ്സിൽ പതിയുന്നുണ്ട്.അതുപോലെ തന്നെ ക്രിസ്റ്റൽ എന്ന കഥാപാത്രത്തിന്റെ ചില അവസ്ഥകളും.ഇങ്ങനെ പോവുന്നു ജൂഡിന്റെയും അവന് ചുറ്റുമുള്ളവരുടെയും ലോകം.
പ്രവചനാതീതമായ കഥയൊന്നുമല്ല ജൂഡിന്റേത്.എന്നാൽ ആഖ്യാനത്തിലെ മനോഹാരിത കൊണ്ട് ലയിച്ച് പോവുന്ന ഒന്നാണ്.ഒരു ഫീൽ ഗുഡ് മൂവി എന്ന നിലയിൽ എന്നെ വളരെയേറെ തൃപ്തിപ്പെടുത്തി ഈ ജൂഡ്.

🔻On Screen🔻
സേഫ് സോണിൽ നിന്ന് മാറി കളിക്കുന്നില്ല എന്ന പഴി ആവോളം കേൾക്കുന്ന നടനാണ് നിവിൻ പോളി.എന്നാൽ അത്തരത്തിൽ കുറ്റപ്പെടുത്തുന്നവർക്കുള്ള ഒരു അടിയാണ് ജൂഡ് എന്ന കേന്ദ്രകഥാപാത്രം.തന്റെ പരിമിതികളിൽ നിന്ന് കൊണ്ട് വളരെ മനോഹരമാക്കിയിട്ടുണ്ട് നിവിൻ ജൂഡിനെ.മുഖത്ത് നിമിഷവേഗത്തിൽ മിന്നിമറയുന്ന ഭാവങ്ങളും ചിമ്മിക്കൊണ്ടേയിരിക്കുന്ന കണ്ണുകളും അച്ചടിസംസാരവുമൊക്കെ വളരെ രസകരമായിരുന്നു.ഇനിയും ഇത്തരത്തിലുള്ള വെല്ലുവിളികൾ തനിക്ക് സ്വീകരിക്കാൻ കഴിയും എന്നുള്ള ഒരു പറഞ്ഞുവെക്കൽ കൂടിയാണ് ജൂഡ്.അത്തരത്തിലുള്ള വേഷങ്ങൾ കിട്ടട്ടെ എന്നാശംസിക്കുന്നു.
തൃഷയുടെ മലയാളത്തിലേക്കുള്ള ചുവടുവെപ്പ് മോശമാക്കിയില്ല.തനിക്ക് കിട്ടിയ വേഷം നല്ല രീതിയിൽ തന്നെ തൃഷ കൈകാര്യം ചെയ്തിട്ടുണ്ട്.ഗായിക സയനോരയാണ് തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെറുതിരിക്കുന്നത്.
ചിത്രത്തിൽ ഏറ്റവും പൊസിറ്റിവ് എനർജി സമ്മാനിച്ച രണ്ട് താരങ്ങളാണ് സിദ്ധിക്കും വിജയ്മേനോനും.കിടിലൻ പ്രകടനമായിരുന്നു ഇരുവരും.ഏറെ ചിരിപ്പിച്ച് കയ്യിലെടുത്ത ഒരുപാട് രംഗങ്ങൾ ഇരുവരും സ്വന്തമാക്കി.കൂടെ നീന കുറുപ്പിന്റെ നല്ലൊരു വേഷവും കാണാൻ സാധിച്ചു.

🔻Music & Technical Sides🔻
മനോഹരമായിരുന്നു പാട്ടുകളും പശ്ചാത്തലസംഗീതവും.കാണികളെ സിനിമയിലേക്ക് ലയിപ്പിച്ചിരുത്തുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട് സംഗീതവും ഛായാഗ്രഹണവും.അത്ര മികവേറിയ ദൃശ്യങ്ങളായിരുന്നു ഗിരീഷ് ഗംഗാധരന്റേത്.
🔻Final Verdict🔻
ലളിതവും സുന്ദരവും മനോഹരവുമാണ് ജൂഡിന്റെ ലോകം.ആ ലോകത്തിലൂടെ ഒരു യാത്ര പോവാനാണ് സംവിധായകൻ ക്ഷണിക്കുന്നത്.ഊഹിക്കാവുന്ന കഥയാണെങ്കിൽ പോലും വളരെ മികച്ച ആവിഷ്കാരവും ഒരേ താളത്തിൽ പോവുന്ന തിരക്കഥയും മികവുറ്റ പ്രകടനങ്ങളും ലയിപ്പിച്ചിരുത്തുന്ന സംഗീതവും ദൃശ്യങ്ങളും ജൂഡിനെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു.ഫീൽ ഗുഡ് ലേബലിനോട് പൂർണ്ണമായും നീതി പുലർത്തുന്ന ചിത്രം തീയേറ്റർ വിട്ടിറങ്ങുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി സമ്മാനിക്കുന്നു.ധൈര്യമായി കുടുംബസമേതം സന്ദർശിക്കാം ജൂഡിനെയും കൂട്ടരെയും.
My Rating :: ★★★★☆
0 Comments