കാർബൺ (2018) - 146 min
January 20, 2018
"കുറച്ചൊക്കെ ഫാന്റസി വേണം.എന്നാലല്ലേ നമ്മുടെ ജീവിതത്തിനൊക്കെ ഒരു ലൈഫുള്ളൂ."
🔻Story Line🔻
ഞൊടിയിടയിൽ പണക്കാരനാവാൻ വെമ്പൽ കൊള്ളുന്ന ഒരു ടിപ്പിക്കൽ ചെറുപ്പക്കാരനാണ് സിബി സെബാസ്റ്റ്യൻ.ജീവിതം ഒരു ഫാന്റസിയാണെന്ന വിചാരവും മനസ്സിൽ പേറി നടക്കുന്ന സിബിക്ക് അത്തരത്തിലുള്ള വിഷയങ്ങളോടാണ് കൂടുതൽ കമ്പം.അതുകൊണ്ട് തന്നെ വെള്ളിമൂങ്ങയും മരതകക്കല്ലുമൊക്കെ വിൽക്കുന്നതിൽ ഡീലറായി നിൽക്കുന്നതിന് പുള്ളിക്ക് പണ്ടേ ഒരു വീക്ക്നെസ്സാണ്.
എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളാൽ അദ്ധേഹത്തിന് നാട്ടിൽ നിന്ന് മാറിനിൽക്കേണ്ട അവസ്ഥ വരുന്നു.അതും വനത്തിനുള്ളിലെ ഒരു ഗസ്റ്റ് ഹൗസിലേക്ക്.തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

🔻Behind Screen🔻
ഒരുപാട് ചർച്ചക്കും അവലോകനങ്ങൾക്കും വിധേയമായ മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം വേണു സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രമാണ് കാർബൺ.വേണു ആദ്യമായി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇന്നത്തെ മലയാളി യുവാക്കളുടെ ഒരു പ്രതിനിധിയാണ് സിബി.മേലനങ്ങി പണിയെടുക്കാതെ പരമാവധി പണം കൈക്കലാക്കുക.അതുകൊണ്ട് ലാവിഷായി ജീവിക്കുക.അതാണ് അയാളുടെ സ്വപ്നവും.അതിനുള്ള ഒരു ബമ്പറിനായി കാത്തിരിപ്പിലാണ് പുള്ളിക്കാരൻ.ആദ്യഭാഗത്തിലെ ചില ഡയലോഗുകളിൽ നിന്ന് വ്യക്തമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ.ബാലരമ ഇപ്പോഴും വീട്ടിൽ വരുത്തുന്നുണ്ടെന്ന് പറയുകയും ഫാന്റസി ഇല്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്താണ് രസം തുടങ്ങി ചെറിയ വരികളിലൂടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്.അവിടെ നിന്ന് മറ്റൊരു സിബിയിലേക്കുള്ള കൂടുമാറ്റമാണ് കാർബൺ.
കെമിസ്ട്രിയിൽ ഏറ്റവും കൂടുതൽ പഠനം നടക്കുന്ന പദാർത്ഥമാണ് കാർബൺ.ഒരു ശാഖ തന്നെ അതിന്റെതായി രൂപപ്പെട്ടിട്ടുണ്ട്.ഓർഗാനിക്ക് കെമിസ്ട്രി.അത്രയേറെ പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ് ഈ പദാർത്ഥം.കാർബണിന്റെ രണ്ട് രൂപാന്തരങ്ങളാണ് ചാരവും വജ്രവും.പ്രകൃതിയിൽ കണ്ടുവരുന്ന ഏറ്റവും കട്ടിയുള്ള പദാർത്ഥം.ഒരു വിലയുമില്ലാത്ത ചാരവും വിലമതിക്കാവാത്ത വജ്രവും ഈ കാർബണിന്റെ തന്നെ ആലോട്രോപ്പുകളാണ്.ചിത്രത്തിന്റെ ടാഗ് ലൈനായ "Ashes & Diamonds" എന്നതിനോട് ചേർത്തുവെക്കാൻ പറ്റിയതാണ് സിബിയുടെ കഥാപാത്രം.അതിൽ ഒരു പഠനം നടത്തിയാൽ തന്നെ ഒട്ടനവധി കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കും.ചാരത്തിൽ നിന്നും വജ്രത്തിലേക്കുള്ള അദ്ധേഹത്തിന്റെ വ്യക്തിത്വരൂപീകരണമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.കണ്ണടച്ച് തുറക്കും മുമ്പേ പണം നേടി സമ്പന്നനാവണമെന്ന അത്യാഗ്രഹത്തിൽ നിന്ന് എന്ത് കഷ്ടതകൾ സഹിച്ചും നിധി തേടണമെന്ന ഒരു മനസ്സിന്റെ പാകപ്പെടൽ.അതിലേക്കുള്ള ഒരു ഉറച്ച തീരുമാനത്തിന്റെ രൂപാന്തരം.അതാണ് ആ കഥാപാത്രത്തെയും ആ ടാഗ് ലൈനേയും അന്വർഥമാകുന്നത്.
ആദ്യ പകുതി സിബി എന്ന ചെറുപ്പക്കാരന്റെ സ്വഭാവപരിചരണത്തിനായി ചില സന്ദർഭങ്ങളും നർമ്മരംഗങ്ങളും കോർത്തിണക്കി രസകരമായി മുന്നോട്ട് പോയെങ്കിലും രണ്ടാം പകുതിയിൽ തീർത്തും വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റാണ് നമ്മെ കാത്തിരിക്കുന്നത്.വനാന്തരങ്ങളിലൂടെ സഞ്ചരിപ്പിച്ച് ഒരു ഫാന്റസി ത്രില്ലർ ഒരുക്കിയിരിക്കുകയാണ് സംവിധായകൻ ഇവിടെ.വനത്തിലൂടെ നിധി തേടിയുള്ള ഒരു യാത്രക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് സിബിയും കൂട്ടരും.സിബിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോരുത്തരും ചെറിയ മാറ്റങ്ങൾ നടത്തിയാണ് മുന്നേറുന്നത്.ബാലരമ മാത്രം വായിച്ച് കഥ പറയാറുള്ള സിബിക്ക് പൗലോ കൊയ്ലോയുടെ വാക്കുകൾ തീർത്തും അത്ഭുതം പകരുന്ന ഒന്നാവുന്നു.ആ കഥയും.അങ്ങനെ മാറ്റത്തിലേക്കുള്ള നീക്കങ്ങൾ പടിപടിയായി നടക്കുന്നു.
മനുഷ്യന്റെ അത്യാഗ്രഹത്തോടൊപ്പം തന്നെ പ്രഥമദ്രഷ്ട്യെ കണ്ണിൽ പെടാത്ത പല കാര്യങ്ങളും സംവിധായകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രകൃതിസ്രോതസ്സുകളുടെ പ്രാധാന്യം തന്നെയാണ്."To a Thirsty man, a drop of water is worth more than a sack of gold.” എന്ന വാക്യം ശരിവെക്കും വിധം രൂപപ്പെടുത്തി എടുത്തിരിക്കുന്ന സന്ദർഭങ്ങൾ ഗംഭീരമാണ്.ക്ളൈമാക്സിന് തൊട്ടുമുമ്പുള്ള സീനിൽ അത് കാണിച്ച് തന്നിരിക്കുന്നതും അമ്പരപ്പിക്കുന്ന വിധത്തിലും.ഒരുപക്ഷേ അത് ആരുടെയും കണ്ണിൽ പെടില്ല എന്ന് മാത്രം.എന്നാൽ ഈ വിഷയം മനസ്സിലാക്കിയവർക്ക് ആ സിംബോളിസം കാണുമ്പോൾ തന്നെ കയ്യടിക്കാൻ തോന്നിപ്പോകും.അത്ര മനോഹരമാണ് അത്.
ഇതുകൂടാതെ കാട്ടിൽ വാസിക്കുന്നവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും പറ്റി പ്രതിപാധിക്കുന്നുണ്ട് ചിലയിടങ്ങളിൽ.അതും കൗതുകം ഉണർത്തുന്ന സംഗതിയാണ്.പലപ്പോഴും നാം ശ്രദ്ധിക്കാതെ വിടുന്ന,അല്ലെങ്കിൽ അലക്ഷ്യമായി മുഖം തിരിക്കുന്ന ചില ഡയലോഗുകൾ പിന്നീട് ചിന്തിക്കുമ്പോൾ ബുദ്ധിക്ക് ഉണർവേകുന്നുണ്ട്.ഒരു സാധാരണ മലയാളിയും അത്യാഗ്രഹിയായ ഒരുവനും തമ്മിലുള്ള അന്തരങ്ങൾ ലളിതമായ സംഭാഷണശകലങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.അവയെല്ലാം കുറിക്ക് കൊള്ളുന്ന വിധത്തിൽ തന്മയത്വത്തോടെ കൈകാര്യം ചെയ്തതിലാണ് സംവിധായകന്റെ മിടുക്ക്.ഇത്ര ലളിതമായ ഒരു കഥാതന്തുവിന് പല നിർവചനങ്ങൾ കോർത്തിണക്കി മികച്ച ദ്രശ്യഭാഷ്യം ഒരുക്കിയത്തിന് എത്ര അഭിനന്ദിച്ചാലും മതിവരില്ല വേണുവിനെ.

വശ്യതയാണ് കാർബൺ. തുടക്കം മുതൽ നമ്മോടൊപ്പം കൂടുന്ന സിബി എന്ന കഥാപാത്രത്തിന്റെ വശ്യത.ശേഷം യാത്രാവാഹകനായ കാടിന്റെ വശ്യത.ചിത്രം തീരുവോളം നമ്മിൽ ഉണരുന്ന ചിന്തകളുടെ വശ്യത.അവസാന രംഗവും കണ്ടുകഴിഞ്ഞ് പിന്നീട് നമ്മെ വേട്ടയാടുക ചോദ്യങ്ങളാവും.മനസ്സിനെ അലട്ടുന്ന, നിർവചനങ്ങൾ ഒരുപാട് ലഭിച്ചേക്കാവുന്ന ചോദ്യങ്ങൾ.ഒരു കാഴ്‌ച്ച കൊണ്ട് അവസാനിക്കുന്നില്ല കാർബണിന്റെ മായാജാലവും തിളക്കവും.വേണു നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത് വജ്രശോഭയിൽ തിളങ്ങുന്ന ദൃശ്യവിസ്മയമാണ്.കണ്ണഞ്ചിപ്പിക്കുന്ന ഒന്ന്.
ഇത്തരമൊരു തീമിന് ഇതുവരെ കണ്ടുവരാത്ത റിയലിസ്റ്റിക്ക് രീതിയിലുള്ള ആഖ്യാനം തെരഞ്ഞെടുക്കുകയും അതിൽ നിന്ന് ക്ളീഷേകളെ പൂർണമായും ഒഴിവാക്കി നിർത്തുകയും ചെയ്തിടത്ത് കാർബൺ വ്യത്യസ്ത അനുഭവമാകുന്നുണ്ട്.ആദ്യാവസനം പ്രേക്ഷകനിൽ കൗതുകമുണർത്തുന്ന കഥാസഞ്ചാരവും തീരെ പ്രതീക്ഷിക്കാതിരുന്ന ക്ളൈമാക്സിലെ വ്യതിചലനവും ചിന്തിക്കാൻ ഒട്ടേറെ മനസ്സിൽ കോറിയിട്ട ഉപസംഹാരവും വേറിട്ട ആസ്വാദനം സമ്മാനിക്കുന്നു.സിനിമയെ പ്രേക്ഷകനുമായി സംവദിക്കാനുള്ള മാധ്യമമായി തെരഞ്ഞെടുക്കുന്ന സംവിധായകരുടെ കൂട്ടത്തിൽ ഇടംനേടുന്ന വേണു ഈ ചിത്രത്തിലും മികച്ച അനുഭവമാണ് സമ്മാനിച്ചത്.തീയേറ്ററിൽ തന്നെ കണ്ട് ആസ്വധിക്കേണ്ട ദൃശ്യവിസ്മയമാണ് കാർബൺ.
സിബി എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത് എന്നതിനാൽ പൂർണ്ണ ശ്രദ്ധയും കൈവരുന്നത് ആ കഥാപാത്രത്തിലാണ്.അത് ഫഹദ് ഫാസിലിന്റെ കൈകളിൽ ഭദ്രമായിരുന്നു.സിബിയായി ജീവിച്ചുകാണിക്കുകയായിരുന്നു ഫഹദ് എന്ന പ്രതിഭ.ആ കഥാപാത്രത്തിന്റെ ഒറ്റയാൾ പ്രകടനമാണ് ചിത്രത്തിന്റെ ആകർഷണീയ ഘടകം.തീർത്തും അനായാസേന വഴങ്ങുന്ന മാനറിസങ്ങൾ കൊണ്ട് ഇഷ്ടം പിടിച്ചുപറ്റുന്നു ഈ നടൻ.അവസാന ഭാഗങ്ങളിലൊക്കെ തീർത്തും വിസ്മയിക്കുന്ന പ്രകടനം കാഴ്ചവെച്ച് വീണ്ടും തന്നിലെ കയ്യടി വാങ്ങിക്കുന്നു.
മമ്ത മോഹൻദാസ്, സൗബിൻ, വിജയരാഘവൻ, സ്ഫടികം ജോർജ്, ശറഫുദ്ധീൻ, നെടുമുടി വേണു തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തിൽ.എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
🔻Music & Technical Sides🔻
കാനനഭംഗി പല ചിത്രങ്ങളിലും നാം ആസ്വാധിച്ചിട്ടുള്ളതാണ്.അതുകൊണ്ട് തന്നെ അവ വിരസത സമ്മാനിക്കാനുള്ള അവസരം വളരെ കൂടുതലാണ്.എന്നാൽ ഇതിൽ തീർത്തും ഞെട്ടിച്ച് കളഞ്ഞു ദൃശ്യഭംഗി.കാണികളെ ലയിപ്പിച്ച് ഇരുത്തുന്ന,ക്യാമറ കൊണ്ട് കവിത എഴുതുന്നത് പോലെയാണ് ദൃഷ്യഭാഷ്യം.കെ.യു മോഹനന്റെ ക്യാമറക്കാഴ്ചകൾ കാണികൾക്ക് അത്ഭുതങ്ങൾ സമ്മാനിക്കുണ്ട്.ഹെലിക്യാം ഷോട്ടുകളും രാത്രിയിലുള്ള രംഗങ്ങളും വന്യമൃഗങ്ങളുടെ ഒത്തുചേരലുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന ദ്രശ്യങ്ങളാവുന്നുണ്ട്.ഇത്തരത്തിൽ ഒരു ഫാന്റസിക്ക് ക്യാമറ മുതൽക്കൂട്ടാണ്.
വേണുവിന്റെ ആദ്യ ചിത്രമായ 'ദയ'ക്ക് സംഗീതമൊരുക്കിയ വിശാല് ഭരദ്വാജ് എന്ന പ്രതിഭ തന്നെയാണ് കാർബണിനും പാട്ടുകൾക്ക് ഈണം നൽeകിയിരിക്കുന്നത്.പാട്ടുകളും ദ്രശ്യവും ഒരുപോലെ മനോഹരം ആവുമ്പോൾ നല്ലൊരു അനുഭൂതിയാണ് അവ സമ്മാനിക്കുക.കൂടെ ആ പാട്ടുകളുടെ താളത്തിൽ തന്നെ ഒരുക്കിയ പശ്ചാത്തലസംഗീതവും ബിജിബാലിന്റെ കയ്യൊപ്പ് പതിഞ്ഞ ഒന്നാവുന്നു.
എഡിറ്റിങ്ങും കളറിങ്ങുമുൾപ്പടെ മികവ് പുലർത്തുമ്പോൾ ആസ്വാധനത്തിന് പൂർണ്ണത സമ്മാനിക്കുന്ന ഘടകങ്ങൾ അനവധിയാവുന്നു.

🔻Final Verdict🔻
ചാരം മൂടിലും വജ്രശോഭയിൽ തിളങ്ങിടുന്ന കാർബൺ ലളിതമായ ഒരു കഥാതന്തുവിന്റെ മികവുറ്റ ആവിഷ്കാരമാണ്.വെറും കൊമേഴ്സ്യൽ എലമെന്റുകളിൽ മാത്രം ആശ്രയിക്കാതെ ആർട്ടിനും വാണിജ്യത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന ഒരു ചിത്രം.എന്നാൽ അത് ആസ്വാദനത്തിന് തടസ്സമല്ല.ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് പറയുന്നത് പോലെ കാഴ്ചക്ക് ശേഷവും വിടാതെ പിന്തുടരുന്ന ഒരുപിടി ചോദ്യങ്ങളും ചിന്തകളും സമ്മാനിക്കുന്ന,സംവിധായകന്റെ സൃഷ്ടി എന്ന് എല്ലാ അർത്ഥത്തിലും അവകാശപ്പെടാവുന്ന ഒന്ന്.തീയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ടതാണ് ഈ ദൃശ്യാനുഭവം.ചിലപ്പോൾ വീണ്ടും വീണ്ടും നമ്മെ കാഴ്ച്ചക്കാർ ആക്കിയേക്കും ഈ കാർബൺ.തൊണ്ടിമുതലിന് ശേഷം ലഭിച്ച ഏറ്റവും മികച്ച തീയേറ്റർ അനുഭവമാകുന്നു ഈ ചിത്രം.

My Rating :: ★★★★☆
0 Comments